മൂന്നാറിലെ ഭൂമി കൈയ്യേറ്റം ഹൈകോടതി കമീഷൻ അന്വേഷിക്കണം -പി.ടി തോമസ്

തൃശൂർ: മൂന്നാറിലെ ഭൂമി കൈയ്യേറ്റത്തെ കുറിച്ച് ഹൈകോടതി കമീഷൻ അന്വേഷിക്കണമെന്ന് പി.ടി തോമസ് എം.എൽ.എ. ജോയ് സ് ജോർജ് എം.പിയും എസ്. രാജേന്ദ്രൻ എം.എൽ.എയുമാണ് ഇവിടെ പ്രധാന കൈയ്യേറ്റക്കാർ. കൈയ്യേറ്റത്തിനെതിരായ വി.എസ് അച്യുതാനന്ദന്‍റെ നിലപാട് സ്വാഗതാർഹമാണെങ്കിലും ഇരുവരുടെയും കൈയ്യേറ്റം നേരിൽ കാണാൻ പോകാത്തത് അദ്ദേഹത്തിന്‍റെ ആത്മാർഥതയിൽ സംശയം ജനിപ്പിക്കുന്നതാണ്. മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ ഒരുകൂട്ടർ ഭൂമാഫിയക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. എം.പിയെയും എം.എൽ.എയെയും അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കൈയ്യേറ്റത്തിനെതിരെ പറയുന്നത് അർഥശ്യൂന്യമാണെന്നും പി.ടി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

 

Tags:    
News Summary - munna land scam pt thomas wanted high court commission for enquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.