മാനസി
Posted On
date_range Updated On
date_range മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം മാനസിക്ക്
പാലക്കാട്: ഈ വർഷത്തെ മുണ്ടൂർ കൃഷ്ണൻകുട്ടി അവാർഡിന് കഥാകൃത്ത് മാനസി അർഹയായി. ചെറുകഥ സാഹിത്യമേഖലയിലെ സമഗ്ര സംഭാവനക്കാണ് 25,000 രൂപയും ഫലകവും ആദരപത്രവുമടങ്ങുന്ന പുരസ്കാരം. ജൂൺ ഒമ്പതിന് വൈകീട്ട് നാലിന് മുണ്ടൂർ കെ.എ.വി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വൈശാഖൻ അവാർഡ് സമ്മാനിക്കും. നോവലിസ്റ്റ് യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യും. ഗായത്രി വർഷ സംസാരിക്കും. ട്രസ്റ്റ് ചെയർമാൻ എസ്. ശെൽവരാജൻ, മാനേജിങ് ട്രസ്റ്റി പി. ചന്ദ്രശേഖരൻ, പി. രഘുനാഥ്, എം. കാസിം, വി.പി. ശശികുമാർ, എം. സദാനന്ദൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.