എടക്കര: മുണ്ടേരിയില്‍ വീണ്ടും മാവോവാദി സാന്നിധ്യം. വിത്തുകൃഷിത്തോട്ടത്തിലെ നാലാം േബ്ലാക്കിലും തോട്ടത്തിന് പിറകിലുള്ള തണ്ടന്‍കല്ല് ആദിവാസി കോളനിയിലുമാണ് ബുധനാഴ് ച രാത്രി നാലംഗ സംഘമെത്തിയത്. രാത്രി എട്ടരയോടെ തണ്ടന്‍കല്ല് കോളനിയിലാണ് ആദ്യമെത്ത ിയത്. പ്രളയത്തെത്തുടര്‍ന്ന് കോളനിക്കാര്‍ വിത്തുകൃഷിത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്സുകളിലേക്ക് മാറിയതിനാല്‍ കുറച്ച് ആദിവാസികള്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവരോട് സംസാരിച്ച് കോളനിയില്‍ പോസ്റ്ററുകള്‍ പതിച്ചശേഷം സംഘം മടങ്ങി.
ആദിവാസി പുനരധിവാസവുമായി ബന്ധപ്പെട്ട പോസ്റ്ററുകളാണ് പതിച്ചത്. പിന്നീട് രാത്രി ഒന്നോടെയാണ് വിത്തുകൃഷിത്തോട്ടത്തിലെ നാലാം േബ്ലാക്കില്‍ രാത്രി കാവല്‍ക്കാരായ മൂന്ന് തൊഴിലാളികള്‍ക്ക് മുമ്പില്‍ സംഘമെത്തിയത്. ഫാം വിസ്തൃതി, വിത്തുകൃഷിത്തോട്ടം നിയന്ത്രിക്കുന്നതാര്, തൊഴിലാളികളുടെ എണ്ണം, സേവന വേതന വ്യവസ്ഥ, നിലവിലെ ഒഴിവുകള്‍, ആദിവാസികളെ തോട്ടത്തില്‍ ജോലിക്കെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചു.
ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് മുണ്ടേരിയിലെത്തിയത്. നാല് പേരും ആയുധധാരികളായിരുന്നു. എല്ലാവരും മുഖം മറച്ചിരുന്നതായും പറയുന്നു. സി.പി.ഐ മാവോവാദി പശ്ചിമഘട്ട സോണല്‍ കമ്മിറ്റിക്ക് കീഴിലുള്ള നാടുകാണി ദളം അംഗങ്ങളാണ് മുണ്ടേരിയിലെത്തിയതെന്നാണ് പൊലീസ് നിഗമനം. വയനാട് സ്വദേശിയായ സോമനടങ്ങുന്ന സംഘമാണിതെന്നാണ് കരുതുന്നത്. സ്ഥലത്ത് രഹസ്യാന്വേഷണ വിഭാഗവും പൊലീസും അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.