ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച്​ പലപേരുകളിൽ നിരവധി വ്യാജ വോട്ടുകള്‍; നേമത്ത്​ 6360 വ്യാജൻമാർ

തിരുവനന്തപുരം: ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച്​ പലപേരുകളിലും വിലാസത്തിലും നിരവധി വ്യാജ വോട്ടുകള്‍ സൃഷ്​ടിച്ചതായി കണ്ടെത്തൽ. വോട്ടറുടെ ഫോട്ടോ ഉപയോഗിച്ച്് അതേ നിയോജകമണ്ഡത്തിലെ വിവിധ ബൂത്തുകളിലും തൊട്ടടുത്ത നിയോജക മണ്ഡലങ്ങളിലുമാണ് വ്യാജവോട്ടുകൾ ചേർത്തിരിക്കുന്നത്. ഇത്തരത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ 7600 വ്യാജവോട്ടര്‍മാരെയും നേമം മണ്ഡലത്തില്‍ 6360 വ്യാജവോട്ടര്‍മാരെയും വട്ടിയൂര്‍ക്കാവില്‍ 8400 വ്യാജവോട്ടര്‍മാരെയുമാണ് ചേര്‍ത്തിരിക്കുന്നത്.

ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി. നേരത്തേ കണ്ടെത്തിയ ഇരട്ടവോട്ടുകള്‍ക്ക്് പുറമെയാണിത്. ഇവ രണ്ടും ചേരുമ്പോള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ 12551 വ്യാജവോട്ടര്‍മാരും (നേരത്തേ കണ്ടെത്തിയ ഇരട്ടവോട്ടര്‍മാര്‍ 4871) നേമം നിയോജകമണ്ഡലത്തില്‍ 10052 വ്യാജവോട്ടര്‍മാരും (നേരത്തേ കണ്ടെത്തിയ ഇരട്ടവോട്ടര്‍മാര്‍ 3692) വട്ടിയൂര്‍ക്കാവിൽ 12429 വ്യാജവോട്ടര്‍മാരും (നേരത്തേ കണ്ടെത്തിയ ഇരട്ടവോട്ട്് 4029) ആണുള്ളത്​.

നേമത്ത് അമ്പലത്തറ സെക്​ഷനില്‍ 89ാം ബൂത്തില്‍ ഷഫീഖ്​ എന്ന പേരില്‍ വോട്ടുണ്ട്്. ഇതേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് കാലടി സെക്​ഷനില്‍ ഹരികുമാര്‍ എന്ന പേരില്‍ എഫ്.വി.എം 3071586 നമ്പര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി മറ്റൊരു വോട്ടുണ്ട്. ഇതേ ഫോട്ടോ ഉപയോഗിച്ച് ശാസ്തമംഗലത്ത് സുനില്‍ രാജ് എന്ന പേരിലും (എഫ്.എം.വി 1362797) വോട്ടുണ്ട്​. ഇതേ ഫോട്ടോ തന്നെ വീണ്ടും കരമന സെക്​ഷനില്‍ ഉപയോഗിച്ച് സെല്‍വകുമാര്‍ എന്ന പേരിൽ (എല്‍.എച്ച്.ആര്‍ 1381524) വേറെയും വോട്ട് ചേർത്തിട്ടുണ്ട്. അതായത്​ ഒരേ ഫോട്ടോ ഉപയോഗിച്ച് നാല് വ്യത്യസ്ത വിലാസത്തില്‍ നാല് വാര്‍ഡുകളില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്​ടിച്ചിരിക്കുകയാണ്.

ഒരേ മണ്ഡലത്തിലെതന്നെ 3,22,575 വ്യാജവോട്ടുകള്‍ സംബന്ധിച്ചും മറ്റു മണ്ഡലങ്ങളില്‍നിന്ന്​ എത്തി വോട്ടുചെയ്യാന്‍ സാധ്യതയുള്ള 1,09,693 വ്യാജവോട്ടുകളെ സംബന്ധിച്ചും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് രമേശ് ചെന്നിത്തല നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് പുതിയ ക്രമക്കേട് സംബന്ധിച്ച് വ്യാഴാഴ്ച പരാതി നൽകിയത്. 

Tags:    
News Summary - Multiple fake votes in multiples with a photo of the same person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.