മുഖ്യമന്ത്രി വർഗീയത പ്രസംഗിക്കുന്നു -മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയ പ്രസംഗം നടത്തുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ വികസന സംവാദങ്ങളിൽനിന്നും ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എമ്മിന് ശബരിമല വിഷയത്തിൽ ഏകീകൃത നിലപാടില്ല. അഞ്ച് സ്ഥാനാർഥികൾക്കും അഞ്ച് നിലപാടാണ്. ശബരിമല വിഷയം സംബന്ധിച്ച നിലപാടിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. മഞ്ചേശ്വരത്ത് പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി മറ്റിടങ്ങളിൽ പറ‍യുമോ എന്നും അദ്ദേഹം ചോദിച്ചു.

പെരിയ കേസിൽ പ്രതികളെ കണ്ടെത്താൻ കെ.പി.സി.സി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Full View
Tags:    
News Summary - mullappally ramachandran comment against pinarayi vijayan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT