മുഖ്യമന്ത്രിയുടെ യോഗങ്ങളിൽ മുദ്രാവാക്യം വിളിക്കുന്നത്​ ഇവൻറ് മാനേജ്മെൻറ് ടീമിലെ രണ്ടായിരത്തോളം അംഗങ്ങൾ -മുല്ലപ്പള്ളി

പയ്യോളി: കേരളത്തിൽ ഭരണമാറ്റം ഉറപ്പായെന്നും, പരാജിതനായ മുഖ്യമന്ത്രിയും സർക്കാറുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തിക്കോടിയിൽ യു.ഡി.എഫ് സ്ഥാനാർഥി എൻ. സുബ്രഹ്മണ്യ​‍െൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തി​‍െൻറ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ യോഗങ്ങളിൽ ഇവൻറ് മാനേജ്മെൻറ് ടീമിലെ രണ്ടായിരത്തോളം അംഗങ്ങളാണ് എല്ലായിടത്തും മുദ്രാവാക്യം വിളിക്കുന്നത്.

എന്നാൽ, രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കിയത്. ഓട്ടോറിക്ഷ-ടാക്‌സി ഡ്രൈവർമാർക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകും. പാവപ്പെട്ട കുടുംബങ്ങൾക്ക് നിശ്ചിത വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി ഉൾപ്പെടെയുള്ള യു.ഡി.എഫ് വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കാൻ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

താഴത്ത് ബഷീർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എൻ. സുബ്രഹ്മണ്യൻ, സി.വി. ബാലകൃഷ്ണൻ, മഠത്തിൽ അബ്​ദുറഹ്മാൻ, മഠത്തിൽ നാണു, വി.പി. ഭാസ്കരൻ, സന്തോഷ് തിക്കോടി, കെ.പി. രമേശൻ, രാജീവൻ കൊടലൂർ, പടന്നയിൽ പ്രഭാകരൻ, പി. ബാലകൃഷ്ണൻ, ടി.ടി. പത്മനാഭൻ, എൻ.പി. മമ്മദ് ഹാജി, രാജേഷ് കീഴരിയൂർ, എ.കെ. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.