മുല്ലപ്പെരിയാർ യാത്ര: നാലംഗ സംഘത്തിനെതിരെ കേസ്

ഇടുക്കി: തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് വക ബോട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഉല്ലാസയാത്ര നടത്തിയ നാലംഗ സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു. അനുമതിയില്ലാതെ കടുവ സങ്കേതത്തിനുള്ളിൽ കടന്നുകയറിയതിനാണ് കേസ്​. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം തമിഴ്നാട് ബോട്ടിൽ അണക്കെട്ടിലെത്തിയത്.

പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ എന്നിവിടങ്ങളിലെല്ലാം ചുറ്റിനടക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തതായാണ് വിവരം. കേരള പൊലീസിലെ രണ്ട് റിട്ട. എസ്​.ഐമാർ, ഡൽഹി പൊലീസിലെ ഒരു ഉദ്യോഗസ്ഥനും മകനും എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്.

അണക്കെട്ടിന്‍റെ സുരക്ഷ കൂടുതൽ കർശനമാക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക പൊലീസ് സബ്​ഡിവിഷൻ രൂപവത്​കരിക്കുകയും രണ്ട് ഇൻസ്​പെക്ടർമാരുടെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘം സുരക്ഷ ശക്തമാക്കിയെന്ന് ആവർത്തിക്കുകയും ചെയ്യുന്നതിനിടെയാണ്​ അണക്കെട്ടുമായി ബന്ധമില്ലാത്തവർ സന്ദർശനം നടത്തിയത്.

പൊലീസിന്‍റെ ഭാഗത്തുനിന്ന്​ ഗുരുതര പിഴവ് സംഭവിച്ചത് വിവാദമായതോടെയാണ് വനം വകുപ്പും നടപടിയുമായി രംഗത്തിറങ്ങിയത്. കടുവ സങ്കേതത്തിൽ അനധികൃതമായി കയറിയതിന് തേക്കടി റേഞ്ച് അധികൃതരാണ് വെള്ളിയാഴ്ച നാലുപേർക്കുമെതിരെ കേസെടുത്തത്.

Tags:    
News Summary - Mullaperiyar Yatra: A case against a group of four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.