മുല്ലപ്പെരിയാർ ജലനിരപ്പ് 140.45 അടിയിലേക്ക് ഉയർന്നു

കുമളി: വൃഷ്ടിപ്രദേശത്ത് നിന്നുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലും ഇടുക്കി ജലസംഭരണിയിലും ജലനിരപ്പ് വീണ്ടും ഉയർന്നു. 140.45 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. സെക്കൻഡിൽ 2300 ഘനയടിയാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

സെക്കൻഡിൽ 2300 ഘനയടി ജലമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് ഒഴുക്കുന്നത്. റൂൾ കർവ് പ്രകാരം അനുവദനീയ പരിധിയായ 141 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടർ തുറക്കും. ജലനിരപ്പ് 141 അടി എത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ്നാട് പുറപ്പെടുവിക്കും.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.16 അടിയിലേക്ക് ഉയർന്നിട്ടുണ്ട്. ജലസംഭരണിയിൽ 1393.327 ഘനയടി ജലമാണ് നിലവിലുള്ളത്. സംഭരണശേഷിയുടെ 95.46 ശതമാനം വരുമിത്. 40 സെന്‍റീമീറ്റർ ഉയർത്തിയ മൂന്നാം ഷട്ടറിലൂടെ സെക്കൻഡിൽ 40,000 ലിറ്റർ (40 ഘനയടി) ജലമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.

Tags:    
News Summary - Mullaperiyar water level rose to 140.45 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.