മുല്ലപ്പെരിയാര്‍ അണ​​​​ക്കെട്ട് നാളെ തുറക്കും

ഇടുക്കി: വൃഷ്ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട്​ ചൊവ്വാഴ്ച തുറക്കുമെന്ന്​ തമിഴ്​നാട്​ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച 137.50 അടിയായിരുന്നു ജലനിരപ്പ്​. 142 അടിയാണ്​ അണക്കെട്ടിന്‍റെ സംഭരണശേഷി. വൃഷ്ടിപ്രദേശത്ത്​ മഴ ശക്​തമായതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക്​ ശക്​തമാണ്​.

ചൊവ്വാഴ്​ച രാവിലെ 10 മണി മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കുമെന്നാണ്​ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരിക്കുന്നത്​.

അതിനാല്‍ പെരിയാറിന്‍റെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണ്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - mullaperiyar dam will be opened tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.