മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു.10 സെന്റീ മീറ്റർ വീതമാണ് ഷട്ടർ തുറന്നത്. സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. 11.35 നാണ് ഷട്ടറുകൾ തുറന്നത്.

ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. പെരിയാർ നദിയിലൂടെയാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടുന്നത്. തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടാനുള്ള സാധ്യത ഇല്ല.

വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സ​ങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിപ്പിച്ചത്.

Tags:    
News Summary - Mullaperiyar Dam shutters opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.