മുളന്തുരുത്തി പള്ളിയുടെ കവാടത്തിൽ നിന്നും മെത്രാപ്പോലീത്തമാരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കിയപ്പോൾ
കൊച്ചി: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ എറണാകുളം മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവരടക്കം 500 ഒാളം യാക്കോബായ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്ത് കയറിയാണ് ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയത്.
പൊലീസ് ഇന്ന് രാവിലെ 5.30 ഓടെയാണ് പള്ളിയിലെത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളെ ബലമായി നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
അറസ്റ്റ് ചെയ്ത് നീക്കിയവരെ ആമ്പല്ലൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള ഹാളിലേക്ക് മാറ്റിയിരിക്കുന്നു
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നേരത്തേയും പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. ഇതോടെ എതിർകക്ഷിയായ ഓര്‍ത്തഡോക്സ് സഭ വീണ്ടും ഹൈകോടതിയെ സമീപിച്ചു. തുടർന്ന് എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. കോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കാനിക്കുകയാണ്.
മുളന്തുരുത്തി പള്ളിയുടെ കവാടത്തിൽ നിന്നും മെത്രാപ്പോലീത്തമാരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കിയപ്പോൾ
അതേസമയം, പൊലീസ് അതിക്രമത്തിനെതിരെ തിങ്കളാഴ്ച കരിദിനമായി ആചരിക്കാൻ യാക്കോബായ സുറിയാനി സഭ ആഹ്വാനം ചെയ്തു. സഭയുടെ എല്ലാ ദൈവാലയങ്ങളിലും കറുത്ത കൊടികൾ കെട്ടി പള്ളിമണികൾ മുഴക്കി സഭയുടെ പ്രതിഷേധം ശക്തമായി അറിയിക്കണമെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.