തിരുവനന്തപുരം: മുടങ്ങിയ വിദ്യാഭ്യാസം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 12ക ാരൻ മുഹമ്മദ് ആസിം വീണ്ടും സെക്രേട്ടറിയറ്റിന് മുന്നിൽ. കേരള സംസ്ഥാന വികലാംഗ സംഘട ന ഐക്യമുന്നണിയാണ് സമരം സംഘടിപ്പിച്ചത്.
സർക്കാറിെൻറ ‘ഉജ്ജ്വല ബാല്യം’ പുരസ്കാ ര ജേതാവ് കൂടിയായ ആസിം സമരത്തിെൻറ ഉദ്ഘാടകൻ കൂടിയായിരുന്നു. ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച കോഴിക്കോട് ഒാമശ്ശേരി സ്വദേശി ആസിം 90 ശതമാനം വികലാംഗനാണ്. വെളിമണ്ണ എൽ.പി സ്കൂളിലായിരുന്നു പഠനം. എൽ.പി കഴിഞ്ഞതോടെ ആസിമിെൻറ പഠനസൗകര്യാർഥം കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സ്കൂൾ യു.പിയായി ഉയർത്തി. യു.പി കഴിഞ്ഞതോടെ മറ്റിടങ്ങളിൽ പോകാനുള്ള ബുദ്ധിമുട്ട് കാരണം ഹൈസ്കൂളാക്കി ഉയർത്താൻ അപേക്ഷ നൽകി. സർക്കാർ കൈയൊഴിഞ്ഞതോടെ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും സർക്കാർ കനിഞ്ഞില്ല. ഹൈകോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായി. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിരിക്കുകയാണ്.
2004- 2014 വരെ എംപ്ലോയിമെൻറ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനം ലഭിച്ച് ജോലി ചെയ്ത് പിരിഞ്ഞവരെ തിരിച്ചെടുത്ത് സ്ഥിരനിയമനം നൽകുക, ജോലി സംവരണം 10 ശതമാനമാക്കി ഉയർത്തുക തുടങ്ങിയ 30 ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ഐക്യമുന്നണി ചെയർമാൻ കെ. കുഞ്ഞബ്ദുള്ള കൊളവയൽ, വഞ്ചിയൂർ മോഹനൻനായർ, സൈനുദ്ദീൻ മടവൂർ, ഗോപി കാസർകോട് തുടങ്ങിയവരും പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.