മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയും -എം.ടി രമേശ്​

കോഴിക്കോട്​: സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ ബിജെപി വഴിതടയൽ സമരം നടത്തുമെന്ന്​ എം.ടി രമേശ്​. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയിൽ തടയും. ശബരിമലയിൽ തെറ്റ് പറ്റി എന്ന് പറയാൻ സർക്കാർ തയ്യാറാകണം. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും എം.ടി രമേശ്​ പറഞ്ഞു.

സുരേന്ദ്രനോട് മനുഷ്യാവകാശ ധ്വംസനമാണ്​ നടത്തുന്നത്​. ശാരീരികമായി വയ്യാത്ത ആളെ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യിക്കുന്നു. മുഖ്യമന്ത്രിയുടെ ഒാഫീസ്​ ആണ്​ ഇതിന്​ പിന്നിൽ. ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും കണക്ക് പറയേണ്ടി വരുമെന്നും എം.ട ിരമേശ്​ വ്യക്​തമാക്കി.

കേന്ദ്ര നേതാക്കൾ ശബരിമലയിൽ എത്തുന്നതോടെ സമരത്തിന്​ ദേശീയ പരിപ്രേക്ഷമുണ്ടാകും. ഹൈക്കോടതി കമ്മീഷൻ വന്നാലും ആചാരം സംരക്ഷിക്കാൻ ഭക്തരുണ്ടാകും. ഭക്തരെ ബി ജെ പി പിന്തുണക്കുമെന്നും എം.ടി രമേശ്​ പറഞ്ഞു.

Tags:    
News Summary - M.T Ramesh statement on sabarimala issue- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.