വ്യത്യസ്ത അഭിപ്രായമുള്ളവർ പാർട്ടി വിരുദ്ധരാകില്ലെന്ന് എം.ടി രമേശ്

കോഴിക്കോട്: വ്യത്യസ്ത അഭിപ്രായമുള്ളവർ പാർട്ടി വിരുദ്ധരാകില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഭിന്നസ്വരമുള്ളവരും പാർട്ടിയുടെ ഭാഗമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കണം. ആരെയും അകറ്റി നിർത്തുക പാർട്ടി നയമല്ലെന്നും എം.ടി രമേശ് വ്യക്തമാക്കി.

ശോഭ സുരേന്ദ്രൻ അടക്കമുള്ളവർ ഉന്നയിച്ച പ്രശ്നങ്ങൾ കേന്ദ്ര നേതൃത്വത്തിന്‍റെ മുന്നിലുണ്ട്. കേരളത്തിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സീറ്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങൾക്ക് രൂപം നൽകും. കോൺഗ്രസിലെ പല നേതാക്കളും ബി.ജെ.പിയിലെത്തുമെന്നും എം.ടി രമേശ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.  

സം​സ്ഥാ​ന തേൃ​ത്വ​വു​മാ​യി 'പി​ണ​ങ്ങി'​ നി​ൽ​ക്കു​ന്ന സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍റ് ശോ​ഭാ​ സു​രേ​ന്ദ്ര​നെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ബി.​ജെ.​പി ദേ​ശീ​യ ​േന​തൃ​ത്വം തു​ട​ങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അ​ടു​ത്ത​യാ​ഴ്ച ശോ​ഭ കേ​ന്ദ്ര​ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കെ. ​സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റായ​തും സം​സ്ഥാ​ന ജ​നറൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന്​ ത​ന്നെ വൈ​സ്​​പ്ര​സി​ഡ​ന്‍റാക്കി മാ​റ്റി​യ​തു​മാ​ണ്​ അ​വ​രെ ചൊ​ടി​പ്പി​ച്ച​ത്. അ​തി​നാ​ൽ ചു​മ​ത​ല​യേ​ൽ​ക്കാ​തെ മാ​റി​നി​ൽ​ക്കു​ക​യാ​ണ്. പി​ന്നാ​ലെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​ പ്ര​തി​ക​ര​ണം ന​ട​ത്തു​ക​യും ദേ​ശീ​യ​ നേ​തൃ​ത്വ​ത്തി​ന്​ ര​ണ്ട്​ ത​വ​ണ പ​രാ​തി അ​യ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.