'ചോദ്യങ്ങൾ ബാക്കിയുണ്ട്'; മുഖ്യമന്ത്രിയുടെ സംവാദ വേദിയിലേക്ക് എം.എസ്.എഫ് പ്രതിഷേധ മാർച്ച്‌

കണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട്ട് പറമ്പ് ക്യാമ്പസ്സിൽ നടക്കുന്ന സി എം @ക്യാമ്പസ്‌ പരിപാടിയിലേക്ക് പ്രധിഷേധവുമായി എം.എസ്​.എഫ്​  സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് മാർച്ച്‌ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം എം ജി സർവകലാശാലയിൽ നടന്ന പരിപാടിയിൽ ചോദ്യങ്ങൾ ചോദിക്കാൻ എഴുന്നേറ്റ വിദ്യാർത്ഥിനിയെ അപമാനിച്ച മുഖ്യമന്ത്രിയുടെ ധിക്കാരപരമായ സമീപനത്തിലും പിൻവാതിൽ നിയമനം, മെറിറ്റ് അട്ടിമറി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് 'ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്,വിദ്യാർത്ഥികൾ തെരുവിലാണ് എന്ന മുദ്രാവാക്യം ഉയർത്തി മുഖ്യമന്ത്രി യുടെ വേദിയിലേക്ക് പ്രതിഷേധവുമായി നൂറു കണക്കിന് വിദ്യാർത്ഥികൾ എത്തിയത്.

മാർച്ച്‌ ധർമശാലയിലെ സർവകലാശാല ഗേറ്റിനടുത്ത്​ പൊലീസ് തടഞ്ഞു. സംസ്ഥാന എംഎസ്എഫ് പ്രസിഡന്‍റ്​‌ പി.കെ നവാസ് ഉദ്​ഘാടനം ചെയ്തു. നാലര വർഷം വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ, ചോദ്യങ്ങളെ ഭയപ്പെട്ട് ഭരണം തീരാൻ നേരത്ത് പി ആർ വർക്കിന്‍റെ പിൻബലത്തോടെ കേരളീയ പൊതു സമൂഹത്തെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സികെ നജാഫ്, സംസ്ഥാന വൈസ് പ്രസിഡന്‍റ്​‌ ഷജീർ ഇഖ്‌ബാൽ, സെക്രട്ടറി കെഎം ഷിബു പാലക്കാട്‌, എംഎസ്എഫ് ജില്ലാ പ്രസിഡന്‍റ്​‌ നസീർ പുറത്തീൽ, ജനറൽ സെക്രട്ടറി ജാസിർ ഒകെ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ കെ പി താഹിർ, എംപിഎ റഹീം, ആസിഫ് ചപ്പാരപ്പടവ്, സൗധ് മുഴപ്പിലങ്ങാട്, ഷഫീർ ചങ്ങളായി, ഷഹബാസ് കയ്യത്ത്, ഷകീബ് നീർച്ചാൽ, ഷുഹൈബ് കോതേരി, തസ്‌ലീം അടിപ്പാലം, സാഹിദ് തലശ്ശേരി, റസൽ പന്യന്നൂർ, ഇകെ ശഫാഫ്, റംഷാദ് കെപി, റംഷാദ് ആടൂർ, അബൂബക്കർ സിദ്ദീഖ് ആലക്കാട്, അസ്‌ലം പാറേത്ത് മുനീബ് എടയന്നൂർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - msf march against cm pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.