എം.​എ​സ്.​സി എ​ൽ​സ ക​പ്പ​ൽ അപകടത്തിൽ കേസെടുത്തു; കപ്പൽ കമ്പനിയും ഷിപ്പ് മാസ്റ്ററും ഒന്നും രണ്ടും പ്രതികൾ

കൊച്ചി: ലൈ​ബീ​രി​യ​ൻ ച​ര​ക്ക് ക​പ്പ​ലാ​യ എം.​എ​സ്.​സി എ​ൽ​സ 3 അപകടത്തിൽപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് ആണ് കേസെടുത്തത്. എം.​എ​സ്.​സി കപ്പൽ കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി.

ആലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി സി. ഷാംജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മനുഷ്യജീവന് അപകടമുണ്ടാക്കും വിധം കപ്പൽ കൈകാര്യം ചെയ്തെന്നും പരിസ്ഥിതിക്കും മത്സ്യബന്ധനമേഖലക്കും നാശം ഉണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.

നേരത്തെ, കപ്പൽ അപകടത്തിൽ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം വാങ്ങിയെടുക്കാമെന്നുമാണ് മുഖ്യമന്ത്രിയും സംസ്ഥാന ചീഫ് സെക്രട്ടറിയും കേ​ന്ദ്ര ഷി​പ്പി​ങ്​ മ​ന്ത്രാ​ല​യ​ം സെക്രട്ടറിയും തമ്മിലുണ്ടായ ചർച്ചയിൽ തീരുമാനിച്ചത്. സർക്കാറിന്‍റെ ഈ നിലപാടിനെതിരെ പ്രതിപക്ഷം അടക്കമുള്ളവർ വിമർശനവുമായി രംഗത്തുവന്നിരുന്നു.

മെ​യ് 24ന് ​കൊ​ച്ചി തീ​ര​ത്ത് നി​ന്നും തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ 38 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ്​ ലൈ​ബീ​രി​യ​ൻ ച​ര​ക്ക് ക​പ്പ​ലാ​യ എം.​എ​സ്.​സി എ​ൽ​സ ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞ​ത്. ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​ണെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു​ കൊ​ണ്ടു​ള്ള സ​ന്ദേ​ശം എ​ത്തി​യ ഉ​ട​ൻ കോ​സ്റ്റ്ഗാ​ർ​ഡും നാ​വി​ക​സേ​ന​യും നി​മി​ഷ​ങ്ങ​ൾ​ക്ക​കം കു​തി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന ശ​നി​യാ​ഴ്ച​യും ക​പ്പ​ൽ പൂ​ർ​ണ​മാ​യും മു​ങ്ങി​യ ഞാ​യ​റാ​ഴ്ച​യി​ലു​മാ​യി ക​പ്പ​ലി​ലു​ള്ള 24 ജീ​വ​ന​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. ക​പ്പ​ൽ പ​തി​യെ പ​തി​യെ ചെ​രി​യു​ക​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൂ​ർ​ണ​മാ​യും മു​ങ്ങു​ക​യും ചെ​യ്ത​തി​നാ​ൽ അ​തി​ലെ ക​ണ്ടെ​യ്ന​റു​ക​ൾ വീ​ണ്ടെ​ടു​ക്ക​ൽ അ​സാ​ധ്യ​മാ​യി​രു​ന്നു.

ര​​​ണ്ടാ​​​ഴ്ച​​​ക്കി​​​ടെ കേ​​​ര​​​ള​​​തീ​​​ര​​​ത്തി​​​നു ​​സ​​​മീ​​​പം ര​ണ്ട് ക​പ്പ​ൽ അ​പ​ക​ട​ങ്ങ​ളാണ് ഉണ്ടാകുന്നത്. മെ​യ് 24ന് ലൈ​ബീ​രി​യ​ൻ ച​ര​ക്ക് ക​പ്പ​ലാ​യ എം.​എ​സ്.​സി എ​ൽ​സ അപകടത്തിൽപ്പെട്ടതിന് പിന്നാലെ ജൂൺ ഒമ്പതിനാണ് സിം​​ഗ​​പ്പൂ​​രി​​ന്‍റെ എം.​​വി വാ​​ൻ​​ഹാ​​യ് 503 എന്ന ചരക്കു കപ്പലിന്​ തീപിടിച്ചത്​. കപ്പലിലെ ക​ണ്ടെ​യ്ന​റു​ക​ളി​ലെ സ്ഫോ​ട​ന​ത്തെ തുടർന്നാണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടായത്. കണ്ണൂർ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെയാണ് (81.49 കിലോമീറ്റർ) സംഭവം.

Tags:    
News Summary - MSC Elsa ship accident: Case filed in Fort kochi Coastal Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.