തിരുവനന്തപുരം: പട്ടിക വർഗ വികസന വകുപ്പിലെ എം.ആർ.എസ് വിദ്യാർഥികളുടെ കായിക മേള "കളിക്കളം' നവംമ്പർ എട്ട്, ഒമ്പത്, 10 തീയതികളിൽ തിരുവനന്തപുരത്ത് നടത്തും. മേളയുടെ ലോഗോ കട്ടേല എം.ആർ.എസ് വിദ്യാർഥികൾക്ക് നൽകി മന്ത്രി കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.
22 എം.ആർ.എസ്, 115 ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ നിന്നും 1500 റോളം കായിക താരങ്ങൾ മൽസരങ്ങളിൽ പങ്കെടുക്കും. കാര്യവട്ടം എൽ.എൻ.ജി കാമ്പസിലാണ് മൽസരങ്ങൾ. എസ്.ടി ഡയറക്ടർ അർജുൻ പാണ്ഡ്യൻ, ഡെപ്യൂട്ടി ഡയറക്ടർ കെ. കൃഷ്ണ പ്രകാശ് തുടങ്ങിയവരും ലോഗോ പ്രകാശനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.