മലപ്പുറം: കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നിലനിന്നത് ജെ.ഡി.യുവിെൻറ പിൻബലത്തിലാണെന്ന് സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ. ജെ.ഡി.യുവിനെക്കൊണ്ട് ലാഭമുണ്ടായത് യു.ഡി.എഫിനാണ്. വടകര, തിരുവനന്തപുരം, കോഴിക്കോട് ലോക്സഭ സീറ്റുകളിലെല്ലാം അവർ വിജയിച്ചു.
എന്നാൽ, ജെ.ഡി.യു സംപൂജ്യരായി. മുസ്ലിംലീഗിന് കുറ്റ്യാടി മണ്ഡലത്തിൽ വിജയിക്കാനായത് ജെ.ഡി.യു യു.ഡി.എഫിൽ ഉണ്ടായതിനാലാണെന്നും ഇനിയും അവർ കുറ്റ്യാടിയിൽ ജയിച്ചാൽ താൻ പ്രസിഡൻറ് സ്ഥാനം ഒഴിയാമെന്നും വീരേന്ദ്രകുമാർ പറഞ്ഞു. ജെ.ഡി.യു മലപ്പുറം ജില്ല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി താൽപര്യത്തിനാണ് താൻ എന്നും മുൻഗണന നൽകിയിട്ടുള്ളത്. മകനെ മന്ത്രിയാക്കുന്നതിന് പകരം കെ.പി മോഹനനാണ് യു.ഡി.എഫ് മന്ത്രിസഭയിലേക്ക് നിർദേശിച്ചത്. സീറ്റിനെക്കുറിച്ച് സംസാരിച്ചല്ല എൽ.ഡി.എഫിലേക്ക് പോകാൻ തീരുമാനിച്ചത്. ആശയപരമായി േയാജിപ്പ് അവരുമായിട്ടാണ് എന്നതിലാണ് ഇതെന്നും വീരേന്ദ്രകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.