കൊച്ചി: വിദേശത്തേക്ക് പറക്കുന്നവർക്ക് പുതിയ ഡ്യൂട്ടി ഫ്രീ സേവനങ്ങൾ ഏർപ്പെടുത്തി കൊച്ചി വിമാനത്താവളം. ലാസ്റ്റ് മിനിറ്റ് ഷോപ്, ഷോപ് ഓൺ വീൽസ് ബഗ്ഗി എന്നിവയാണ് പുതിയ സൗകര്യങ്ങൾ. ഡിപാർച്ചർ ഗേറ്റ് മൂന്നിന് അരികിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. ടെർമിനലിൽ ചുറ്റിക്കറങ്ങുന്നതാണ് ഷോപ് ഓൺ വീൽസ് ബഗ്ഗി. വൈവിധ്യമാർന്ന ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങളാണ് ഇതിലുണ്ടാവുക. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് അത്യാവശ്യ സാധനങ്ങൾ വാങ്ങാനാണ് ലാസ്റ്റ് മിനിറ്റ് ഷോപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.