മോട്ടോര്‍ വാഹന പണിമുടക്ക് മാർച്ച്​ 31 ലേക്ക്​ മാറ്റി

തിരുവനന്തപുരം: ചോദ്യപേപ്പർ വിഷയത്തിൽ, എസ്.എസ്.എൽ.സി പരീക്ഷ ഇൗ മാസം 30ന് നടത്താൻ നിശ്ചയിച്ച സാഹചര്യത്തിൽ അന്ന് പ്രഖ്യാപിച്ചിരുന്ന മോേട്ടാർ വാഹന പണിമുടക്ക്  31ലേക്ക് മാറ്റി. വിദ്യാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. പരീക്ഷ വീണ്ടും നടത്തുന്നതിനാൽ അന്നത്തെ പണിമുടക്ക് ഒഴിവാക്കണമെന്ന് സർക്കാറും അഭ്യർഥിച്ചിരുന്നു. അതേസമയം, 31ന് സ്കൂളുകളിൽ വാർഷിക പരീക്ഷ നടക്കുന്നുണ്ട്.  

ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച നടപടി  പിൻവലിക്കണമെന്നും മോട്ടോർ  വാഹന നിയമ ഭേദഗതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് 24  മണിക്കൂർ പണിമുടക്ക്. ഭാരവാഹികളായ  പി. നന്ദകുമാർ (സി.ഐ.ടി.യു),  ജെ. ഉദയഭാനു (എ.ഐ.ടി.യു.സി), അഡ്വ. നാരായണൻ നായർ,  വി.ആർ. പ്രതാപൻ, കെ. അപ്പു (ഐ.എൻ.ടി.യു.സി), അഡ്വ.ടി.സി. വിജയൻ (യു.ടി.യു.സി), യു. പോക്കർ (എസ്.ടി.യു), മനയത്ത് ചന്ദ്രൻ  (എച്ച്.എം.എസ്), മനോജ് പെരുമ്പള്ളി (ജനതാ േട്രഡ് യൂനിയൻ),  ചാൾസ് ജോർജ് (ടി.യു.സി.ഐ) എന്നിവർ സംയുക്തമായാണ് പണിമുടക്ക് മാറ്റിയ വിവരം വാർത്താക്കുറിപ്പിൽ അറിയിച്ചത്. 

Tags:    
News Summary - motor vehicle strike kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.