മോട്ടോര്‍ വാഹന ഫീസ്: അപാകതകള്‍ പരിഹരിച്ചു

തിരുവനന്തപുരം: പുതിയ മോട്ടോര്‍വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പേര് മാറ്റുമ്പോഴും മറ്റുമുള്ള സേവനങ്ങള്‍ക്ക് അധികനിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ചതായി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ അറിയിച്ചു. കേന്ദ്ര ഉപരിതലഗതാഗതവകുപ്പിന്‍െറ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ലൈസന്‍സ്, രജിസ്ട്രേഷന്‍, അനുബന്ധസര്‍വിസുകള്‍ എന്നിവക്ക് ഫീസ് വര്‍ധിപ്പിച്ചത്.

ഉത്തരവ് പ്രകാരം സ്മാര്‍ട്ട് കാര്‍ഡ് ടൈപ്പ് ഡ്രൈവിങ് ലൈസന്‍സിന് 200 രൂപ അധികമായി ഈടാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഡ്യൂപ്ളിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിന് പഴയ ഫീസ് മാത്രമേ ഈടാക്കൂ. കാലാവധി കഴിഞ്ഞ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവ പുതുക്കുമ്പോള്‍ വാങ്ങുന്ന അധിക ഫീസ് നിരക്ക് 2016 ഡിസംബര്‍ 29 മുതല്‍ മാത്രമേ ഈടാക്കുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ അപാകതകള്‍ പരിഹരിച്ചിട്ടുണ്ടെന്നും കമീഷണര്‍ അറിയിച്ചു.

 

Tags:    
News Summary - motor vehicle fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.