തിരുവനന്തപുരം: സമയബന്ധിതമായി പരിശോധനയും തുടർനടപടികളുമില്ലാതായതോടെ വാ ഹനനികുതി കുടിശ്ശികയിലും പിഴയിനത്തിലുമടക്കം മോേട്ടാർ വാഹന വകുപ്പിന് പിരിഞ് ഞുകിട്ടാനുള്ള തുക പ്രാഥമികകണക്ക് പ്രകാരം 2200 കോടി കവിഞ്ഞു. 25 വർഷം വരെ പഴക്കമുള്ള കേസ ുകളിെല കുടിശ്ശികയാണ് പിരിഞ്ഞുകിട്ടാനുള്ളത്. പിഴയൊടുക്കാൻ ആവശ്യപ്പെട്ട് വാഹ ന ഉടമകൾക്ക് അയക്കേണ്ട ഒരുലക്ഷത്തിലധികം നോട്ടീസുകളും മോേട്ടാർ വാഹനവകുപ്പി െൻറ ഒാഫിസുകളിൽ കെട്ടിക്കിടക്കുകയാണ്.
നിരീക്ഷണ കാമറകൾ വഴി പിടികൂടുന്ന കുറ്റകൃത്യങ്ങളുടെ പിഴ മാത്രം കൃത്യമായി ലഭിക്കുന്നുണ്ട്. എന്നാൽ വാഹനപരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി ഉടമകൾക്ക് അയക്കേണ്ട വർഷങ്ങൾ പഴക്കമുള്ള നോട്ടീസുകളാണ് ഒാഫിസുകളിൽ പൊടിപിടിച്ച് കിടക്കുന്നത്. വാഹനപരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന ചെക് റിപ്പോർട്ടിൽ വർഷങ്ങൾ കഴിഞ്ഞാണ് നോട്ടീസ് അയക്കുന്നത്. ഇതുമൂലം പലപ്പോഴും പിഴ ലഭിക്കാറില്ല.
ജീവനക്കാരുടെ കുറവാണ് കുടിശ്ശികയും പിഴയും യഥാസമയം ഇൗടാക്കുന്നതടക്കമുള്ള നടപടികൾ വൈകാൻ കാരണമായി അധികൃതർ പറയുന്നത്. എല്ലാവർഷവും ‘ചടങ്ങ്’ എന്ന നിലയിൽ മാത്രമായി കുടിശ്ശിക പിരിക്കൽ മാറുെന്നന്ന ആക്ഷേപവും ഉയരുന്നു. കുടിശ്ശികയും നോട്ടീസും മാറ്റിവെച്ചാലും പ്രതിവർഷം നിശ്ചയിച്ച് നൽകുന്ന വരുമാനലക്ഷ്യവും വകുപ്പിന് പൂർത്തീകരിക്കാനാവുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.