തിരുവനന്തപുരം: നിരീക്ഷണത്തിനുള്ള കൺട്രോൾ റൂമുകളും അനുബന്ധ സന്നാഹങ്ങളും സജ്ജമാക്കി ഒരു വർഷം കഴിഞ്ഞിട്ടും സ്വകാര്യബസുകളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തുന്നതിൽ മോേട്ടാർ വാഹനവകുപ്പിന് ചവിട്ടിപ്പിടിത്തം.അമിതവേഗത്തിനും റൂട്ട് മാറിയോട്ടത്തിനുമടക്കം അറുതിവരുത്തുമായിരുന്ന സംവിധാനം, പക്ഷേ,സ്വകാര്യ ബസുകളെ സഹായിക്കുന്നതിനു വേണ്ടി ബോധപൂർവം വൈകിപ്പിക്കുയാണെന്നാണ് ആക്ഷേപം.
സി-ഡാക്കിെൻറ (ദ സെൻറർ ഫോർ ഡവലപ്മെൻറ് ആൻഡ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്) സാേങ്കതിക സഹായത്തോടെ ലക്ഷങ്ങൾ ചെലവഴിച്ച് സംവിധാനം പൂർത്തിയാക്കിയെങ്കിലും ബസുകളിലെ ട്രാക്കിങ് യൂനിറ്റുകൾ ഘടിപ്പിക്കലാണ് അനന്തമായി നീളുന്നത്. ഉടൻ പ്രാവർത്തികമാക്കുമെന്ന് അധികൃതർ ആവർത്തിക്കുേമ്പാഴും പ്രേയാഗിക തലത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനിടെ മോേട്ടാർ വാഹനവകുപ്പിെൻറ 100 വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുകയും ശബരിമല സീസണിൽ പരീക്ഷിച്ച സംവിധാനത്തിെൻറ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. 2015 നവംബറിൽതന്നെ സംവിധാനം പ്രാഥമികമായി സജ്ജമായിരുന്നു. 2016 നവംബറിൽ പൂർണാർഥത്തിൽ സജ്ജമാവുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്തു.
സ്വകാര്യബസുകൾക്ക് ജി.പി.എസ് വാങ്ങുന്നതിന് മോട്ടോർ വാഹനവകുപ്പ് അംഗീകരിച്ച ഏജൻസികളുടെ പട്ടികയും നിർദേശങ്ങളും ആറു മാസം മുമ്പ് പുറത്തിറക്കിയതാണ്. സി-ഡാക് തയാക്കിയ സോഫ്റ്റ്വെയറിന് അനുയോജ്യമായ ജി.പി.എസ് യൂനിറ്റുകൾ നിർമിക്കുന്ന ഏജൻസികളാണ് പട്ടികയിലുള്ളത്. എന്നാൽ, തീയതി നിശ്ചയിച്ച് അതിനകം സംവിധാനം നിർബന്ധമാക്കുന്നതിന് മോേട്ടാർ വാഹനവകുപ്പ് ഇതുവരെയും മുന്നോട്ട് വന്നിട്ടില്ല. 5000 രൂപ മുതൽ 10,000 രൂപ വരെ ജി.പി.എസ് ട്രാക്കിങ് യൂനിറ്റുകളുടെ വില വരുക. ഇവ വാങ്ങി സ്ഥാപിക്കേണ്ട ചുമതല ബസുടമക്കാണ്.
സംസ്ഥാനത്തെ 16,000 സ്വകാര്യബസുകളിലും ജി.പി.എസ് സംവിധാനം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായി തിരുവനന്തപുരം ട്രാൻസ്പോർട്ട് കമീഷണറേറ്റിൽ മാസ്റ്റർ കൺട്രോൾ റൂമും ആർ.ടി.ഒ, ജോയൻറ് ആർ.ടി.ഒ ഒാഫിസുകളിൽ അത്യാധുനിക സങ്കേതങ്ങളുള്ള സബ് കൺട്രോൾ റൂമുകളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. 2018 ഏപ്രിലിന് മുമ്പ് എല്ലാ സംസ്ഥാനങ്ങളിലെയും പൊതുഗതാഗത സംവിധാനം ജി.പി.എസ് നിരീക്ഷണത്തിലാക്കണമെന്ന് കേന്ദ്ര നിർദേശമുണ്ട്്.
കേരളമാണ് ആദ്യം ഇക്കാര്യത്തിൽ അടിസ്ഥാന സൗകര്യമൊരുക്കിയത് എന്നതിനാൽ ഏഴ് സംസ്ഥാനങ്ങൾ വാഹനനിരീക്ഷണത്തിലെ കേരള
മാതൃക പിന്തുടരാൻ താൽപര്യം അറിയിച്ചിട്ടുണ്ട്.
ജി.പി.എസ് ഏർപ്പെടുത്തിയാൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.