????????? ??????? ?????????? ?????? ????????????? ?????

മൊബൈൽ സ്ക്രീനിൽ തെളിയുന്നു, മാതൃസ്നേഹം

മഞ്ചേരി: സ്വന്തം മക്കളെയും ഭർത്താക്കന്മാരെയും ഭാര്യമാരെയും മാതാപിതാക്കളെയുമെല്ലം കാണാതെ ദിവസങ്ങളായി മുട്ട ിപ്പാലത്തെ ഫസ്ഫരി വർക്കിങ് വിമൻ ഹോസ്റ്റലിൽ കഴിയുന്ന ഒരുകൂട്ടം മാലാഖമാരുണ്ടിവിടെ. ഹോസ്റ്റലിലെ ഹാളിൽ മഞ്ചേര ി മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് കെ.ജംഷീന വീഡിയോ കോളിലൂടെ തൻറെ കുട്ടികളുമായി സംസാരിക്കുകയായിരുന്നു. മക്ക ളെ കാണാതെ കഴിയുന്ന ഒരു അമ്മ‍യുടെ വേദനയെല്ലാം കടിച്ചമർത്തി അവർ തൻറെ പിഞ്ചുമക്കളോട് സംസാരിച്ചു. മൊബൈൽ സ്ക്രീനിലൂടെ സ്വന്തം മക്കളുടെ മുഖം തെളിയുമ്പോൾ പലരും കണ്ണ് തുടക്കും.

ഇത് ജംഷീനയുടെ മാത്രം അവസ്ഥയല്ല. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോകാതെ ക്വാറൻറീനിൽ കഴിയുന്ന മഞ്ചേരി മെഡിക്കൽ കോളജിലെ 47 നഴ്സുമാരുടെയും സ്ഥിതി സമാനമാണ്. മിക്കവരും കുഞ്ഞുകുട്ടികളുടെ അമ്മമാർ. സീനിയർ സ്റ്റാഫ് നഴ്സ് കോട്ടയം പാല സ്വദേശിനി ജോൻസി തൻറെ ചെറിയ മകനോട് സംസാരിച്ചിട്ട് ദിവസങ്ങളായി. ഇത്തരത്തിൽ ഓരോരുത്തരും വ്യക്തിജീവിതത്തിലെ സന്തോഷങ്ങൾ മാറ്റിവെച്ച് കോവിഡെന്ന യുദ്ധഭൂമിയിൽ പോരാട്ടം നടത്തുകയാണ്. അതിൽ വിജയിക്കുമെന്ന് അവർക്ക് ഉറച്ചവിശ്വാസമുണ്ട്.

നിപ വൈറസ് കാലത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള രണ്ടു പേരും തുടക്കക്കാരായ 20 പേരും ഉള്‍പ്പെടെയുള്ള 47 നഴ്‌സുമാരാണ് രാപകല്‍ വിത്യാസമില്ലാതെ ആ ദൗത്യം നിറവേറ്റുന്നത്. നഴ്സുമാര്‍ മാത്രമല്ല മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓരോജീവനക്കാരും ഇതിനായി യാതൊരുഭയവുമില്ലാതെ പൊരുതുകയാണ്. ഓരോ ബാച്ചിലുള്ളവര്‍ക്കും 10 ദിവസമാണ് ഡ്യൂട്ടി. അതുകഴിഞ്ഞ് 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. പിന്നീട് വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിക്കണം. 24 ദിവസം വീട്ടിൽ പോലും പോകാതെ ജോലി ചെയ്യുകയാണിവർ. വീണ്ടും ജോലിയിൽ പ്രവേശിച്ചാൽ അത് 48 ദിവസമാകും.

ഒരു ടീം ക്വാറൻറൈയിനിൽ പ്രവേശിക്കുമ്പോൾ മറ്റുള്ളവർ ഡ്യൂട്ടിയിൽ പ്രവേശിക്കും. പലർക്കും വീട്ടിൽ പോകാൻ താൽപര്യമുണ്ടെങ്കിലും പ്രദേശവാസികൾക്കുണ്ടാകുന്ന അസ്വസ്ഥതയാണ് പലരെയും ഹോസ്റ്റലിൽ തന്നെ കഴിയാൻ പ്രേരിപ്പിച്ചത്. മാലഖമാരെന്ന് വിളിക്കാറുണ്ടെങ്കിലും ചുറ്റുപാടുകൾ പലപ്പോഴും എതിരാണെന്നും അവർ പറഞ്ഞു. വീട്ടിലേക്ക് മടങ്ങി മക്കൾക്ക് സ്നേഹചുംബനം നൽകാനുള്ള നല്ല നാളേക്കായി കാത്തിരിക്കുകയാണിവർ.

Tags:    
News Summary - mothers love on mobile screen -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.