Posted On
date_range Updated On
date_range നാലര വയസുകാരനായ മകന് നേരെ അമ്മയുടെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് വെച്ചു
കായംകുളം: നാലര വയസുകാരനായ മകനെ ചട്ടുകം പഴുപ്പിച്ച് അമ്മയുടെ ക്രൂരത. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയ വിളയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം.
കുട്ടി ധരിച്ചിരുന്ന ട്രൗസറില്‍ മലമൂത്രവിസർജനം ചെയ്തതാണ് അമ്മയെ പ്രകോപിപ്പിച്ചത്. ഇതിന്റെ ദേഷ്യത്തില്‍ അമ്മ ചട്ടുകം തീയില്‍വെച്ച് പഴുപ്പിച്ചെടുത്ത് കുട്ടിയുടെ പിൻഭാഗത്തും കാലുകളിലുമായി പൊള്ളലേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അമ്മ തന്നെയാണ് കായംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകളില്‍ സംശയം തോന്നിയ ഡോക്ടർ ഉടൻ തന്നെ വിവരങ്ങള്‍ കായംകുളം കനകക്കുന്ന് പൊലീസിനെയും ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെയും അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.