Posted On
date_range Updated On
date_range രണ്ടര വയസുള്ള കുഞ്ഞുമായി സ്കൂട്ടറിലെത്തി, പിന്നാലെ പുഴയിൽ ചാടി; അമ്മയുടെ മൃതദേഹം കിട്ടി, കുഞ്ഞിനായി തിരച്ചിൽ
കണ്ണൂർ: രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.വയലപ്ര സ്വദേശിനി എം.വി. റിമ (30)യാണ് മരിച്ചത്. റിമയുടെ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. രാത്രി ഒരുമണിയോടെയാണ് സംഭവം. റിമ എന്ന യുവതിയാണ് രണ്ടര വയസുളള മകനുമായി പുഴയിൽ ചാടിയത്. സ്കൂട്ടറിലാണ് യുവതി പുഴയുടെ സമീപത്ത് എത്തിയത്. ഉടൻ പാലത്തിന് മുകളിൽ നിന്ന് കുഞ്ഞുമായി പുഴയിലേക്ക് ചാടുകയായിരുന്നു.
മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാരുംഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.