കണ്ണൂരിൽ അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂരിൽ അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി (78), മകൾ ദീപ വി. ഷേണായി (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ദുർഗന്ധത്തെ തുടർന്ന് ജനൽ വഴി അയൽക്കാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

വീട്ടുകാർ മംഗളൂരു സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. 10 വർഷമായി ഇവിടെയാണ് താമസിക്കുന്നത്. നാട്ടുകാരുമായി ഇവർ വലിയ ബന്ധം പുലർത്തിയിരുന്നില്ല. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. ദീപ അവിവാഹിതയാണ്.

തെരഞ്ഞെടുപ്പ് ദിവസം ഇരുവരും വോട്ട് ചെയ്യാൻ വന്നതായി നാട്ടുകാർ പറഞ്ഞു. അതിന് ശേഷം കണ്ടിട്ടില്ല. വീട് അടച്ചിട്ട നിലയിലായിരുന്നു. ദുർഗന്ധമുണ്ടായതോടെയാണ് നാട്ടുകാർ വന്നുനോക്കിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

Tags:    
News Summary - Mother and daughter found dead inside house in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.