താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്: കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് സംഘർഷമുണ്ടായത്
കോഴിക്കോട്: താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്. കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കൈയാങ്കളിയുണ്ടായത്. മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. കഴിഞ്ഞ നാലാം തീയതി മുതൽ കാണാനില്ലെന്ന് കാണിച്ചാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. ഇന്ന് രാവിലെ പെൺകുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായി.
തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായതിനാൽ പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം പോകുവാൻ കോടതി അനുവാദം നൽകിയിരുന്നു. കോടതിക്ക് പുറത്ത് എത്തിയപ്പോൾ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബന്ധുക്കൾ കൂടെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സംഘർഷമുണ്ടാക്കുകയായിരുന്നു. പെൺകുട്ടിയെ കൊണ്ടുപോകാനുള്ള ബന്ധുകളുടെ ശ്രമം കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തടയുകയായിരുന്നു. സംഘർഷത്തിൽ ചിലര്‍ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.