Posted On
date_range Updated On
date_range മലക്കപ്പാറയിൽ വീട് തകർന്ന് അമ്മയും മകളും മരിച്ചു; മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിൽ
അതിരപ്പിള്ളി: മലക്കപ്പാറ അതിർത്തിയിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് അമ്മയും മകളും മരിച്ചു. തമിഴ്നാട് അതിർത്തിയായ മുക്ക് റോഡിൽ അറുമുഖന്റെ ഭാര്യ രാജേശ്വരി (45), മകൾ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്. രാത്രി ഇവരുടെ വീടിനു മുകളിൽ മണ്ണിടിഞ്ഞത് ആരും അറിഞ്ഞില്ല.
രാവിലെ അയൽക്കാരാണ് വീട് ഇടിഞ്ഞ് തകർന്ന നിലയിലും മണ്ണിന് മുകളിൽ രാജേശ്വരിയുടെ കൈകളും കണ്ടത്. നാട്ടുകാർ ചേർന്ന് മണ്ണും കല്ലും നീക്കിയപ്പോൾ ഇരുവരും കെട്ടിപ്പിടിച്ച നിലയിൽ മരിച്ചുകിടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.