ആലപ്പുഴ: ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശി പ്രിയയും (46) മകൾ കൃഷ്ണപ്രിയയും (13) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ തകഴി ഗവ.ആശുപത്രിക്ക് സമീപത്തെ ലെവൽക്രോസിന് സമീപമാണ് സംഭവം. സ്കൂട്ടറിലെത്തിയ പ്രിയയും മകളും സ്കൂട്ടർ റോഡരികിൽ നിർത്തി പാളത്തിലേക്ക് നടക്കുകയായിരുന്നു. അതുവഴി കടന്നുപോയ ആലപ്പുഴ- കൊല്ലം മെമു ട്രെയിനിന് മുന്നിലേക്കാണ് ഇവർ ചാടിയത്.
കുടുബം പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന. വീയപുരം പഞ്ചായത്ത് ഹെഡ് ക്ലർക്കായ പ്രിയയെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെ തുടർന്ന് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു പ്രിയ എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.