മോർച്ചറിയുടെ താക്കോൽ കാണാതായി; മൃതദേഹം രണ്ടുമണിക്കൂറിലേ​െറ ഗേറ്റിന്​ മുന്നിൽ

മൂവാറ്റുപുഴ: മോർച്ചറിയുടെ താക്കോൽ കാണാതായതോടെ മൃതദേഹം രണ്ട്​ മണിക്കൂറിലേ​െറ ഗേറ്റിന്​ മുന്നിൽ അനാഥമായി കിടന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രി ഗേറ്റിലും മോര്‍ച്ചറിയുടെ മുന്നിലുമായാണ്​ രണ്ടുമണിക്കൂറിലേറെ മൃതദേഹവുമായി സ്‌ട്രെച്ചർ​ റോഡിൽ കിടന്നത്. 

മൂവാറ്റുപുഴ വാളകം റാക്കാട് കിഴക്കേക്കുടിയില്‍ ശ്രുതിയുടെ മൃതദേഹത്തോടാണ് ഇത്തരത്തില്‍ അനാദരവ് കാണിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ശ്രുതിയെ ഉച്ചക്ക് രണ്ടോടെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വൈകീട്ട് അഞ്ചോടെ മോര്‍ച്ചറിയിലേക്ക് മാറ്റാനൊരുങ്ങി. എന്നാല്‍, ഗേറ്റ്​ തുറക്കാന്‍ കഴിയാതെ വന്നതോടെ മുന്നിലെ റോഡില്‍ മൃതദേഹവുമായി സ്‌ട്രെച്ചർ കിടന്നു. അരമണിക്കൂറിലേറെ കഴിഞ്ഞ് നാട്ടുകാരും പൊലീസും ചേര്‍ന്ന് ഗേറ്റി​​​െൻറ പൂട്ട് തകര്‍ത്ത് അകത്തുകയറി. എന്നാല്‍, മോര്‍ച്ചറിയുടെ വാതിലും തുറക്കാനായില്ല. ഒടുവിൽ രാത്രി ഏ​​ഴരയോടെ മൃതദേഹം പൊലീസ്​ നിര്‍മല ആശുപത്രി മോര്‍ച്ചറിയിലേക്ക്​ മാറ്റുകയായിരുന്നു. 
ജനറല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.
 

Tags:    
News Summary - mortury door key lost kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.