Posted On
date_range Updated On
date_range ഇടുക്കി ചെറുതോണി ഡാമിൽനിന്ന് കൂടുതൽ ജലം ഒഴുക്കിവിടും
തൊടുപുഴ: ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ പത്ത് മുതൽ ചെറുതോണി ഡാമിന്‍റെ തുറന്ന ഷട്ടറിൽനിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.
ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്താൻ സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കാനാണ് ഷട്ടർ കൂടുതൽ ഉയർത്തുന്നത്.
ഡാമിന്‍റെ ഒരു ഷട്ടർ ഒരു മീറ്റർ വരെ ഉയർത്തി 100 ക്യുമെക്സ് നിരക്കിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.