Posted On
date_range Updated On
date_range മുല്ലപ്പെരിയാറിൽ കൂടുതൽ വെള്ളം തുറന്നുവിട്ടു; പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
കുമളി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ നിലവിൽ തുറന്നിരിക്കുന്ന ഷട്ടറുകളിൽ രണ്ടെണ്ണം (V1, V5) കൂടി അധികമായി 0.60 മീറ്റർ വീതം ഉയർത്തി. ഇതുവഴി 5691.16 ക്യുസെക്സ് ജലമാണ് പുറത്തുവിടുന്നതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.