Posted On
date_range Updated On
date_range 1.72 ലക്ഷത്തിലധികം കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു
തിരുവനന്തപുരം: 12 വയസ്സ് മുതല്‍ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ആകെ 1,72,185 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായി മന്ത്രി വീണ ജോര്‍ജ്. ശനിയാഴ്ച 64,415 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ള 12,576 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 51,889 കുട്ടികളും വാക്‌സിനെടുത്തു.
15 മുതല്‍ 17 വരെ പ്രായമുള്ള 5746 കുട്ടികള്‍ ആദ്യ ഡോസും 6780 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതല്‍ 14 വരെ പ്രായമുള്ള 38,282 കുട്ടികള്‍ ആദ്യ ഡോസും 13,617 കുട്ടികള്‍ രണ്ടാം ഡോസുമെടുത്തു. പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം അവസാനിച്ചെങ്കിലും 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.