Posted On
date_range Updated On
date_range ഗവർണറുടെ യാത്രാ ചെലവിന് 30 ലക്ഷം രൂപ കൂടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ഗവർണറുടെ വിമാന യാത്രാ ചെലവിലേക്കായി 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ. ഫെബ്രുവരി ഏഴിന് തുക അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി.
കഴിഞ്ഞ ബജറ്റിൽ ഗവർണറുടെ യാത്രക്ക് അനുവദിച്ച തുക തീർന്നതിനാലാണ് കൂടുതൽ തുക അനുദിച്ചത്. ഗവർണറുടെ സെക്രട്ടറി 2022 ഡിസംബർ 30ന് കൂടുതൽ തുക ആവശ്യപ്പെട്ടിരുന്നു.
25 ലക്ഷം വരെയുള്ള തുക ട്രഷറിയിൽ നിന്നും മാറുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ട്രഷറിയിൽ നിന്നും ബില്ല് പാസാവുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.