തിരക്ക്​ കുറക്കാൻ ബിവറേജസ്​ ഒൗട്ട്​ലെറ്റുകളിൽ കൗണ്ടർ എണ്ണം കൂട്ടിയിട്ടുണ്ടെന്ന്​ മന്ത്രി

കോഴിക്കോട്​: ബിവറേജസ്​ ഒൗട്ട്​ലെറ്റു​കൾക്ക്​ മുന്നിൽ അമിതമായ ക്യൂ ഇല്ലെന്നും കോവിഡ്​ഭീഷണി സാഹചര്യത്തിൽ ഒൗട്ട്​െ​ലറ്റുകൾ അടച്ചുപൂ​േട്ടണ്ട സാഹചര്യമില്ലെന്നും എക്​സൈസ്​​ മ​ന്ത്രി ടി.പി. രാമകൃഷ്​ണൻ.

തിരക്ക്​ കുറക്കാൻ ഒൗട്ട്​​െലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബാറുകളിലെ തിരക്ക്​ നിയന്ത്രിക്കേണ്ടതുണ്ടെങ്കിൽ അത്​ പരിശോധിച്ച്​ തീരുമാനമെടുക്കും.

കോഴിക്കോട്​ കലക്​ടറേറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി ടി.പി. രാമകൃഷ്​ണൻ.

Tags:    
News Summary - More counters in beverage outlets: Minister -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.