കോട്ടയം: അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കോട്ടയം എസ്‍.പി ആര്‍ ഹരിശങ്കര്‍. ഇക്കാര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹരിശങ്കര്‍ പറഞ്ഞു. മീഡിയവൺ ചാനലിനോടാണ് എസ്.പി ഇക്കാര്യം പറഞ്ഞത്.
ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് സമരം ചെയ്ത കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ സഭാനേതൃത്വം കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നതെന്നും അവർ മൗനം വെടിയണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ബിഷപ്പിന്‍റെ അറസ്റ്റിൽ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീയുടെ കുടുംബം പ്രതികരിച്ചിരുന്നു. സഭ നീതി നിഷേധിച്ചതു കൊണ്ടാണ് തെരുവിലിറങ്ങേണ്ടി വന്നത്. അന്വേഷണ ഉദ്യോഗസ്ഥർ നീതിപൂർവം പ്രവർത്തിച്ചുവെന്ന് കരുതുന്നു. തുടർ പോരാട്ടത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്ന് കുടുംബം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.