തലയോലപറമ്പ്: വിവാദമായ തലയോലപറമ്പ് മാത്യു കൊലക്കേസിൽ പൊലീസ് നടത്തിയ പരിശോധനയിൽ കാലിന്‍റെ കൂടുതൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. മൃതദേഹം കുഴിച്ചുമൂടിയെന്ന് യുവാവ് വെളിപ്പെടുത്തിയ വാണിജ്യ സമുച്ചയത്തിന് സമീപത്തെ പുരയിടത്തിൽ നിന്നാണ് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ കൊല്ലപ്പെട്ട മാത്യുവിന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ വിദഗ്ധ പരിശോധന നടത്തുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
മാത്യുവിനെ കൊലപ്പെടുത്തിയ ടി.വി. പുരം ചെട്ടിയാംവീട്ടില്‍ അനീഷുമായാണ് (38) പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട മാത്യുവിെൻറ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും അനീഷിനെതിരെ കൊലക്കുറ്റം ചുമത്താൻ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.
തലയോലപ്പറമ്പില്‍ പണമിടപാടുകള്‍ നടത്തിവന്നിരുന്ന മാത്തന്‍ എന്ന മാത്യുവിനെ 2008ലാണ് കാണാതായത്. അന്ന് മാത്യുവിന് 44 വയസായിരുന്നു. അനീഷിന്‍റെ പിതാവിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ മാത്യവിെൻറ മകൾ നൈസി നൽകിയ പരാതിയെ തുടർന്നാണ് അനീഷിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. നൈസിയും അനീഷിെൻറ പിതാവും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.