കൊച്ചിയില്‍ ചൂരല്‍പ്രയോഗവുമായി ശിവസേന; എസ്‌.​െഎക്ക്​ സസ്‌പെന്‍ഷൻ

കൊച്ചി: വനിത ദിനത്തില്‍ എറണാകുളം മറൈന്‍ഡ്രൈവിലെ നടപ്പാതയിലിരുന്ന യുവതീയുവാക്കളെ പ്രകടനമായത്തെിയ ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിച്ചു. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ‘പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുക,  മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തുക’ എന്ന ബാനറുമായി പ്രകടനമായത്തെിയ ഇരുപത്തിയഞ്ചോളം ശിവസേന പ്രവര്‍ത്തകരാണ് മറൈന്‍ഡ്രൈവിന്‍െറ വടക്കേ അറ്റത്തുള്ള അബ്ദുല്‍ കലാം മാര്‍ഗ് വാക്വേയില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ അടിച്ചോടിച്ചത്.

ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്‌വരുത്തിയതിന് എറണാകുളം സെന്‍ട്രല്‍ എസ്‌.ഐയെ സസ്‌പെന്‍ഡ് ചെയ്തു. എട്ട് പോലീസുകാരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ശിവസേന സദാചാര ഗുണ്ടായിസം നടത്തിയപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നെന്ന് ആരോപണമുയർന്നിരുന്നു.

വാക് വേയില്‍ കമിതാക്കള്‍ കുടപിടിച്ചിരുന്ന് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന് ആരോപിച്ചാണ് ശിവസേന ചൂരല്‍ പ്രയോഗവുമായി രംഗത്തിറങ്ങിയത്. വ്യാഴാഴ്ച വൈകുന്നേരം ചൂരല്‍ പ്രയോഗം നടത്തുമെന്ന് മാധ്യമങ്ങളെ നേരത്തേ അറിയിച്ചായിരുന്നു പ്രതിഷേധം. അതേസമയം, ഇത്തരം ഒരു പ്രതിഷേധത്തിന് തങ്ങളുടെ അനുമതി തേടിയിട്ടില്ളെന്ന് പൊലീസ് അറിയിച്ചു.

വൈകുന്നേരം നാലുമണിയോടെ ശിവസേന പ്രകടനമായി എത്തുമെന്ന് അറിഞ്ഞതിനത്തെുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് വനിത പൊലീസടക്കമുള്ളവര്‍ എത്തി ഏതാനും കമിതാക്കളെ എഴുന്നേല്‍പിച്ചുവിട്ടിരുന്നു. പൊലീസ് മടങ്ങിയശേഷം, ശിവസേനയുടെ പ്രതിഷേധപരിപാടി അറിയാതെ എത്തിയ കമിതാക്കളാണ് ചൂരല്‍ പ്രയോഗത്തിന് ഇരയായത്.

പ്രേമത്തിന്‍െറ പേരില്‍ കാമക്കൂത്ത് അനുവദിക്കില്ല എന്ന് മുദ്രാവാക്യം വിളിച്ച് ഹൈകോടതി ജങ്ഷനില്‍നിന്ന് പ്രകടനമായത്തെിയ ശിവസേന പ്രവര്‍ത്തകര്‍ കമിതാക്കളെ ചൂരല്‍ പ്രയോഗിച്ച് ഓടിച്ചുവിടുകയായിരുന്നു. വിവരമറിഞ്ഞ് സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെുകയും ചെയ്തു.പ്രകടനത്തിന് ശേഷം ചേര്‍ന്ന പ്രതിഷേധയോഗം ശിവസേന ജില്ല പ്രസിഡന്‍റ് ടി.ആര്‍. ദേവന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ്ചെയ്ത് നീക്കി. ടി.ആര്‍. ദേവന്‍, ജില്ല വൈസ് പ്രസിഡന്‍റ് കെ.വൈ.  കുഞ്ഞുമോന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.വി. രതീഷ്, കെ.വി. വിനീഷ്, സി.ആര്‍. ലെനിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - moral policing by sivsena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.