Posted On
date_range Updated On
date_range പാനൂരിൽ സദാചാര ഗുണ്ടായിസം; സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിന് 15കാരന് ക്രൂരമർദനം
കണ്ണൂർ: പാനൂരിൽ പത്താം ക്ലാസുകാരന് നേരെ സദാചാര ഗുണ്ടായിസം. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിന് ഓട്ടോ ഡ്രൈവർ ക്രൂരമായി മർദിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കൾ പാനൂർ പൊലീസിൽ പരാതി നൽകി.
പെണ്‍കുട്ടിക്ക് ഒപ്പം നടക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. പാനൂർ നഗരത്തിൽ വെച്ച് വിദ്യാർഥിയെ മർദിക്കുകയായിരുന്നു. മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവറാണ് മര്‍ദിച്ചത്. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
അടിയേറ്റ് വിദ്യാർഥിയുടെ മുൻവരിയിലെ പല്ലിന് പരിക്കുണ്ട്.
ഓട്ടോ ഡ്രൈവർ ജിനീഷിനെതിരെ പൊലീസ് കേസെടുത്തു. വിശദാംശങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.