പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ റാന്നിയിൽനിന്നുള്ള ദൃശ്യം
പത്തനംതിട്ട: കനത്തമഴയെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. മൂഴിയാർ ഡാമിന്‍റെ മൂന്നു ഷട്ടറുകൾ രാത്രി ഏഴുമണിയോടെ 20 സെന്‍റീമീറ്റർ വീതമാണ് തുറന്നത്. മണിയാർ അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും തുറന്നു. അള്ളുങ്കൽ ഡാമിന്‍റെ ഷട്ടർ 800 സെന്‍റീമീറ്റർ തുറന്നു. പെരുന്തേനരുവിയുടെ ഷട്ടറുകളും തുറന്നു. അള്ളുങ്കലിൽ വൈദ്യുതി ഉൽപാദനം നിർത്തിവച്ചു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ബുധനാഴ്ച വരെ അതിതീവ്ര മഴക്കുള്ള (റെഡ് അലര്‍ട്ട്) മുന്നറിയിപ്പും വ്യഴാഴ്ച അതിശക്തമായ മഴക്കുള്ള(ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പും നല്‍കി. കക്കാട് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിെൻറ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായിരുന്നു. മൂഴിയാർ ഡാമിലെ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കിവിടും. ഇപ്രകാരം തുറന്നുവിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം.
കക്കാട്ടാറിെൻറയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരയിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
മണിയാര്‍ ബാരേജിലെ അണക്കെട്ട് തുറന്നതിനാൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.