തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തിൽ വീണ്ടും തകരാർ. ആറാം നമ്പർ ജനറേറ്ററിെൻറ പാ നലിൽ തീ ആളി പൊട്ടിത്തെറിച്ചു. ശനിയാഴ്ച ഉച്ചക്കുണ്ടായ അപകടത്തെ തുടർന്ന് നിലയത്തിെൻറ പ്രവർത്തനം നിലച്ചു.
സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. 11 ദിവസം മുമ്പും മൂലമറ്റത്ത ് ജനറേറ്റർ പൊട്ടിത്തെറിച്ചിരുന്നു. അന്ന് രണ്ടാം നമ്പർ ജനറേറ്ററാണ് തകരാറിലായത്. ഇത് സജ്ജമാകാൻ ഒരു മാസമെങ്കിലുമെടുക്കും. അതിനിടെയാണ് ശനിയാഴ്ച ഉച്ചക്ക് ആറാമത്തെ ജനറേറ്ററും തകരാറിലായിരിക്കുന്നത്. ഒന്നാം നമ്പർ ജനറേറ്റർ നേരത്തേതന്നെ നവീകരണത്തിലാണ്.
130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിലുള്ളത്. രാത്രി 7.45ഒാടെ മൂന്നും നാലും ജനറേറ്ററുകളിൽ വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. അഞ്ചാം നമ്പർ ജനറേറ്ററിൽക്കൂടി വൈദ്യുതി ഉൽപാദനം തുടങ്ങാൻ ശ്രമം തുടരുകയാണ്.
രണ്ടാമത്തെ ജനറേറ്ററിെൻറ എക്സ്െറ്റൻഷൻ ട്രാൻസ്‌ഫോർമർ കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത് രാത്രിയായിരുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി വൈദ്യുതി ഉൽപാദനം നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. വയറുകളും മറ്റും കത്തി നിലയത്തിൽ പുക നിറഞ്ഞതോടെ മറ്റ് ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവെച്ച് ജീവനക്കാരെ സുരക്ഷിതമേഖലയിലേക്ക് മാറ്റുകയായിരുന്നു.
രണ്ടു ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്ന് അധികൃതർ പറഞ്ഞു. മൂന്ന് ജനറേറ്റർ തകരാറിലായതോടെ 390 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുണ്ടായത്. ആകെ ശേഷി 780 മെഗാവാട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.