കേരള ഹൈകോടതി

മാസപ്പടി സി.ബി.ഐ അന്വേഷണ ഹരജി പുതിയ ബെഞ്ചിൽ; വാദത്തിന് മാറ്റി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി. വീണയുടെ കമ്പനിയടക്കം ആരോപണവിധേയമായ മാസപ്പടി ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതിയുടെ പുതിയ ബെഞ്ചിൽ. രണ്ട് ബെഞ്ചുകൾ ഒഴിവായതിനെത്തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ചിന് മുന്നിൽ കേസ് വീണ്ടും എത്തിയത്.

വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയെന്ന ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ എം.ആർ. അജയൻ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഹരജി ഫയലിൽ സ്വീകരിച്ച കോടതി, വാദത്തിനായി മാറ്റി.ആദ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽനിന്ന് ജസ്റ്റിസ് വി.എം. ശ്യാംകുമാർ പിന്മാറിയതിനെത്തുടർന്ന് കേസ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനക്കെത്തിയിരുന്നു. ഈ ബെഞ്ചും ഒഴിവായതോടെയാണ് മൂന്നാം ബെഞ്ച് മുമ്പാകെ എത്തിയത്.

Tags:    
News Summary - Monthly CBI investigation petition in new bench; postponed for argument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.