കാലവർഷമെത്തി; ഇനി മഴക്കാലം...

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മികച്ചതോതില്‍ മഴ ലഭിക്കുന്നതിനുളള അനുകൂല സാഹചര്യമാണുളളതെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാന പലസ്ഥലത്തും മഴ കനത്തു. വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ് .കണ്ണൂര്‍, മലപ്പുറം , കോഴിക്കോട് എന്നിവിടിങ്ങളില്‍ പുലര്‍ച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എല്ലായിടത്തും മികച്ച മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. പടിഞ്ഞാറ് നിന്നുള്ള കാറ്റും ശക്തിയോടെ വീശുകയാണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ ഏ​ഴി​നാ​യി​രു​ന്നു സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സീ​സ​ണി​ൽ 34 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2039.7 മി.​മീ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് കി​ട്ടി​യ​ത് 1352.3 മി.​മീ മാ​ത്രം. ഇ​നി​യു​ള്ള നാ​ലു​മാ​സം 2020 മി.​മീ മ​ഴ​യാ​ണ് സം​സ്ഥാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

Tags:    
News Summary - monsoon starts at kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.