തിരുവനന്തപുരം: കാലവർഷവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗങ്ങൾ മാറ്റി. മെയ് 29, 30, 31 തീയതികളിൽ കോട്ടയത്തും കോഴിക്കോട്ടും നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിയത്.
29ന് കോട്ടയത്ത് നടക്കേണ്ടിയിരുന്ന മേഖലാ അവലോകന യോഗം, കോട്ടയം സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയൻസ് സെന്റർ ഉൽഘാടനം, 30ന് നടക്കേണ്ടിയിരുന്ന പ്രഫഷണൽ വിദ്യാർഥികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം, 31ന് കോഴിക്കോട് തീരുമാനിച്ചിരുന്ന യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം എന്നീ പരിപാടികളാണ് മാറ്റിയത്.
എറണാകുളത്ത് നാളെ നിശ്ചയിച്ചിരുന്ന സ്ത്രീകളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖവും മാറ്റിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.