കാലവര്‍ഷം കനക്കുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. അടുത്ത ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജൂണ്‍ 14 മുതൽ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച റെഡ് അലർട്ടുണ്ട്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ റെഡ് അലറട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. തെക്കന്‍ ചൈന കടലിലെ ചുഴലിക്കാറ്റിന്റെയും ബംഗാള്‍ ഉള്‍കടലിലെ ചക്രവാതചുഴിയുടെയും സ്വാധീനത്തില്‍ അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം.

Tags:    
News Summary - Monsoon is getting heavy; widespread rains for the next week, red alert in Kannur and Kasaragod districts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.