ന്യൂഡൽഹി: സംസ്ഥാനത്ത് ഇത്തവണ കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്ന് നോയിഡ ആസ് ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ ‘സ്കൈമെറ്റ്’. സാധാരണ ജൂൺ ഒന്നിനെത്തേണ്ട കാലവർഷം ഇത്തവണ മൂന്നുദിവസം വൈകും. ഈ വർഷം രാജ്യത്താകെ ശരാശരി 93 ശതമാനം മഴലഭിക്കും.
അന്തമാൻ-നികോബർ ദ്വീപുകളിൽ േമയ് 20നും 24നും ഇടയിൽതന്നെ കാലവർഷം ആരംഭിക്കും. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും തെക്കൻ ഉപഭൂഖണ്ഡത്തിലും ലഭിക്കുന്ന മഴയേക്കാൾ കുറവായിരിക്കും ഇത്തവണ കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ ലഭിക്കുക. അതേസമയം, കേരളത്തിലും കർണാടകയുടെ തീരപ്രദേശങ്ങളിലും ശരാശരി മഴലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.