മോൻസൺ മാവുങ്കൽ

പോക്സോ കേസിലെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന മോൻസണിന്‍റെ ആവശ്യം തള്ളി

കൊ​ച്ചി: കൊച്ചി: പോക്സോ കേസിലെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ്​ കേസ് പ്രതി മോൻസൺ മാവുങ്കൽ നൽകിയ ഹരജി ഹൈകോടതി തള്ളി. വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ ശരിവെക്കുന്ന തെളിവുകൾ ഉണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്​ കുമാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാകില്ലെന്നും വ്യക്തമാക്കി.

ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പലവട്ടം ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തെന്നാണ് കേസ്. വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും വൻതുക പിഴയുമാണ്​ എറണാകുളം ജില്ല സെഷൻസ് കോടതി​ വിധിച്ചത്​. ജീവിതാവസാനംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും 2023 ജൂൺ 17ലെ ഉത്തരവിലുണ്ടായിരുന്നു. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു മോൻസണിന്റെ അപ്പീൽ. 2019 ജൂലൈ മുതൽ 2020 നവംബർ വരെ കാലയളവിൽ മോൻസണിന്റെ കലൂരിലെ വീട്ടിൽ വെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. 

Tags:    
News Summary - Monson's request to freeze the life sentence in the POCSO case was rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.