Posted On
date_range Updated On
date_range തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ വിയ്യൂർ ജയിലിൽ ചോദ്യം ചെയ്യുന്നു
തൃശൂർ: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. വിയ്യൂർ അതിസുരക്ഷ ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആർ രസ്തത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെയും ഐ.ജി ഗുഗുലോത്ത് ലക്ഷ്മണയെയും മുൻ ഐ.ജി എസ്. സുരേന്ദ്രനെയും തട്ടിപ്പ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
പുരാവസ്തു ഇടപാടുമായി കെ. സുധാകരന് പങ്കില്ലെന്നാണ് മോൻസൺ കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. എന്നാൽ, കെ. സുധാകരനെതിരെ ഉറച്ച് നിൽക്കുകയാണ് പരാതിക്കാർ. സുധാകരന്‍റെ വിശ്വസ്തൻ എബിൻ, മോൻസണിൽ നിന്ന് മാസപ്പടി വാങ്ങിയെന്നും അതിന്‍റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും പരാതിക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.