കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധം ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ വഞ്ചനക്കേസിൽ ഉൾപ്പെട്ടതിന് തെളിവുകൾ ഇല്ലെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ. ഐ.ജി ജി. ലക്ഷ്മൺ, വിരമിച്ച ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ചേർത്തല മുൻ സി.ഐ പി. ശ്രീകുമാർ, സി.ഐമാരായ എ. അനന്തലാൽ, എ.ബി. വിപിൻ എന്നിവർക്കെതിരെയാണ് ആരോപണമുയർന്നത്. ഇവർ മോൻസണുമായി അടുത്ത ബന്ധം പുലർത്തുകയും ചിലർ പണമിടപാട് നടത്തുകയും ചെയ്തതിനപ്പുറം തട്ടിപ്പിൽ ഇവരുടെ പങ്കാളിത്തം ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എറണാകുളം സെൻട്രൽ യൂനിറ്റ് (രണ്ട്) എസ്.പി എം.ജെ. സോജൻ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
മോൻസണിനെതിരെ പന്തളത്ത് രജിസ്റ്റർ ചെയ്ത കേസിൽ ഡി.ഐ.ജി ലക്ഷ്മൺ ഇടപെട്ടെങ്കിലും എ.ഡി.ജി.പി ഓഫിസിൽനിന്നുള്ള ഇടപെടൽ മൂലം ഇത് ഫലം കണ്ടില്ല. തുടർ ഇടപെടലുകൾ ലക്ഷമണിൽ നിന്നുണ്ടായുമില്ല. ഇതെല്ലാം അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട അന്വേഷണ പരിധിയിൽ മാത്രമാണ് വരുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
ലക്ഷ്മൺ മോൻസണിന്‍റെ 'പുരാവസ്തു' വിൽപനക്ക് സഹായം ചെയ്തു, ഡി.ജി.പിയെ സന്ദർശിക്കാൻ അവസരമൊരുക്കി തുടങ്ങിയ ആരോപണങ്ങൾക്ക് തട്ടിപ്പുമായി ബന്ധമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അച്ചടക്ക നടപടി മാത്രം മതിയായതാണ് ഈ ആരോപണങ്ങൾ. മോൻസണുമായി അതിരുവിട്ട ബന്ധം ഈ ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ലക്ഷ്മൺ, ശ്രീകുമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണം നടത്തിവരുകയാണ്. മോൻസണിൽനിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയ അനന്തലാൽ, 1.80 ലക്ഷം കൈപ്പറ്റിയ എ.ബി. വിപിൻ എന്നിവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ അന്വേഷണവും നടക്കുന്നുണ്ട്. വിരമിച്ച ഡി.ഐ.ജി എസ്. സുരേന്ദ്രൻ മോൺസണുമായി കുടുംബപരമായ ബന്ധമാണ് പുലർത്തിവന്നത്. പരാതിക്കാരൻ മോൻസണിന് 25 ലക്ഷം കൈമാറിയത് സുരേന്ദ്രന്‍റെ സാന്നിധ്യത്തിലായിരുന്നെന്നാണ് ആരോപണം.
15 ലക്ഷം രൂപ സുരേന്ദ്രന്‍റെ വീട്ടിലേക്ക് കൊടുത്തുവിട്ടതായും ആരോപണമുണ്ട്. എന്നാൽ, തട്ടിപ്പുകേസിൽ ഉൾപ്പെടുത്താൻ മതിയായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പണം കൊടുത്തു വിട്ടതിന് സാക്ഷികളായവരെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ, ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെയെല്ലാം മൊഴിയെടുത്തു. വ്യാജരേഖ ഉണ്ടാക്കിയത് ലക്ഷ്മൺ, സുരേന്ദ്രൻ, കെ.പി.സി.സി പ്രസിഡന്‍റും എം.പിയുമായ കെ. സുധാകരൻ എന്നിവരുടെ സഹായത്തോടെയാണ് എന്നാണ് ആരോപണം. 25 ലക്ഷം കൈമാറിയത് കെ. സുധാകരന്‍റെ സാന്നിധ്യത്തിലാണെന്നതടക്കം എല്ലാ ആരോപണങ്ങളും അന്വേഷിച്ചുവരുന്നുണ്ട്. എന്നാൽ, തെളിവുകൾ ലഭിച്ചിട്ടില്ല. അതേസമയം, ഇതുവരെ കെ. സുധാകരനെ ചോദ്യംചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് ഇടപാടുകളും ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സംബന്ധിച്ച ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് സൂപ്രണ്ടിന്‍റെ പരിഗണനയിലാണ്. ഇവർക്കെതിരെ ലഭിച്ച വിവരങ്ങൾ സംബന്ധിച്ചെല്ലാം അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മോൻസൺ മാവുങ്കലുമായി ബന്ധം: ഐ.ജി ലക്ഷ്മണിന്റെ സസ്പെൻഷൻ നീട്ടി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരിൽ നടപടി നേരിടുന്ന ഐ.ജി ജി. ലക്ഷ്മണിന്റെ സസ്പെൻഷൻ വീണ്ടും നീട്ടി. 90 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. ലക്ഷ്മണിനെതിരായ വകുപ്പുതല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേർന്ന് സസ്പെൻഷൻ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കി.
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെതുടര്‍ന്ന് നവംബര്‍ പത്തിനാണ് സസ്പെൻഡ് ചെയ്തത്. തട്ടിപ്പ് കേസിൽ ഉന്നത ഉദ്യോഗസ്ഥന് മോൻസണുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്തുകൊണ്ട് പ്രതി ചേർത്തില്ലെന്ന് ഹൈകോടതി നേരത്തേ ചോദിച്ചിരുന്നു.
പ്രതി ചേർക്കാൻ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സർക്കാറിനെ അറിയിച്ചത്. എന്നാൽ, ഈ റിപ്പോർട്ട് തള്ളി സസ്പെൻഷൻ തുടരാൻ ഉന്നതസമിതി തീരുമാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.